Friday, January 9, 2009

ലാല്‍ സലാം മോദി

15/01/2009
രണ്ടായിരത്തി ഒന്നില്‍ ഗുജറാത്ത് ലോക ശ്രദ്ധ നേടിയത് ഒരു പ്രകൃതി ദുരന്തത്തിന്റെ പേരിലായിരുന്നു. രണ്ടായിരത്തി രണ്ടില്‍ മനുഷ്യനുണ്ടാക്കിയ ഒരു ദുരന്തത്തിന്റെ പേരില്‍ കുപ്രസിദ്ധി നേടുകയും ചെയ്തു ഈ സംസ്ഥാനം.
എന്നാല്‍ ഇപ്പോള്‍ ഗുജറാത്ത് പ്രശസ്തമാകുന്നത് മറ്റ്ചില കാരണങ്ങളാലാണ്. ഭാരതത്തിന്റെ മൊത്തം ജനസംഖ്യയുടെ 5% അധിവസിക്കുന്ന ഗുജറാത്ത് ആണ് ഈ രാജ്യത്തിന്റെ 15 % ജി ഡി പി സംഭാവന ചെയ്യുന്നത്. രാജ്യത്തിന്റെ മൊത്തം കയറ്റുമതിയില്‍ 21 % വും ഗുജറാത്തില്‍ നിന്നു തന്നെ. ഗുജറാത്തിലെ പ്രതിശീര്‍ഷ ഊര്‍ജ്ജ ഉപഭോഗം, ദേശീയ ശരാശരിയുടെ 2 ഇരട്ടിയാണ്.

2002 ലെ മനുഷ്യക്കൂട്ടക്കുരുതിയുടെ പേരില്‍ പ്രതിക്കൂട്ടിലായ നരേന്ദ്ര മോദിയെന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് ഗുജറാത്ത് പുരോഗതിയിലേക്ക് കുതിക്കുന്നത് എന്നത് പലര്‍ക്കും കേള്‍ക്കാന്‍ ‍സുഖമുള്ള ഒരു കാര്യമല്ല എന്ന് അറിഞ്ഞുകൊണ്ടാണ് ഈ ബ്ലോഗിന് തുടക്കമിട്ടത് തന്നെ. ജനുവരി 12 മുതല്‍ 14 വരെ നാലാമത് ഗ്ലോബല്‍ ഇന്‍വെസ്റ്റേര്‍സ് മീറ്റിന് അഹമ്മദാബാദ് വേദിയായി. മരണത്തിന്റെ കച്ചവടക്കാരനെന്ന് സോണിയാ ഗാന്ധി വിശേഷിപ്പിച്ച മോദി കഴിഞ്ഞ മൂന്ന് മീറ്റുകളില്‍ ഗുജറാത്തിനു വേണ്ടി നേടിയെടുത്തത് എത്ര മാത്രം ആണെന്ന് ഈ പട്ടികയില്‍ കാണാം.

(കടപ്പാട്: റ്റൈംസ് ഓഫ് ഇന്‍ഡ്യ)

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട്, 12 ലക്ഷം കോടി രൂപയുടെ ധാരണാപത്രങ്ങളാണ് ഈ ഉച്ചകോടിയില്‍ ഒപ്പിട്ടത്. വന്‍കിട വ്യവസായികളെ മാത്രമല്ല, ചെറുകിട വ്യവസായികളെ സംബന്ധിച്ചും ഈ ഉച്ചകോടി സ്വപ്നതുല്ല്യമായിരുന്നു.

ഡെല്‍ഹി-മുംബൈ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ എന്ന പുതിയ പ്രോജക്റ്റ് കടന്നു പോകുന്നത് 6 സംസ്ഥാനങ്ങളിലൂടെയാണ്. ഇതില്‍ 40% വും കടന്നു പോകുന്നത് ഗുജറാത്തിലൂടെയും. 1600 കി മീ സമുദ്രതീരത്തിലുള്ള 21 തുറമുഖങ്ങളും, നിക്ഷേപകരോട് മോദി സര്‍ക്കാര്‍ കാണിക്കുന്ന തുറന്ന സമീപനവും കൂടിയാകുമ്പോള്‍ ഗുജറാത്ത്, വ്യവസായികളുടെ പറുദീസയായി മാറുന്നു.

മോദിയുടെയും ഗുജറാത്തിലെ ഉദ്യോഗസ്ഥവൃന്ദത്തിന്റെയും കാര്യക്ഷമതയറിയണമെങ്കില്‍ നാനോ പ്രോജക്റ്റ് ബംഗാളില്‍ നിന്നും ഗുജറാത്തിലെത്തിയത് മാത്രം നോക്കിയാല്‍ മതി. വെറും 10 ദിവസം കൊണ്ട്, ഈ പ്രോജക്റ്റിനുള്ള കടലാസുകള്‍ മുഴുവന്‍ തയ്യാറാക്കാന്‍ മോദി നല്‍കിയ ഉത്തരവ് നടപ്പിലാക്കാന്‍ ഗാന്ധിനഗറിലെ ഐ എ എസ്സുകാര്‍ മുതല്‍ പ്യൂണ്മാര്‍ വരെ രാപ്പകലില്ലാതെ അധ്വാനിക്കുന്ന കാഴ്ച ഇവിടുത്തുകാര്‍ കണ്ടതാണ്.

മോദിയുടെ പ്രവര്‍ത്തന ശൈലിയെ ശ്ലാഘിച്ച യുവ എം.പി യെ പരസ്യമായി ശാസിക്കാനല്ലാതെ, അദ്ദേഹം പറഞ്ഞതിന്റെ നിജ സ്ഥിതി മനസ്സിലാക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനു കഴിയുന്നില്ല...

2001 ല്‍ നടന്ന മനുഷ്യാവകാശ ധ്വംസനങ്ങളെ മാത്രം ഉയര്‍ത്തിക്കാട്ടുന്ന നമ്മുടെ മാധ്യമങ്ങള്‍ക്ക് എത്ര കാലം മോദിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാനാവും?

5 comments:

അരവിന്ദ് നീലേശ്വരം said...

മോദിയെന്ന മനുഷ്യാവകാശ ധ്വംസകനെയും ന്യൂനപക്ഷ മര്‍ദ്ദകനേയും മാത്രമറിയുന്നവര്‍ക്കായി ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.....

Kaithamullu said...

മോദിയുടെ പ്രവര്‍ത്തന ശൈലിയെ ശ്ലാഘിച്ച യുവ എം.പി യെ പരസ്യമായി ശാസിക്കാനല്ലാതെ, അദ്ദേഹം പറഞ്ഞതിന്റെ നിജ സ്ഥിതി മനസ്സിലാക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനത്തിനു കഴിയുന്നില്ല...
--
ഇതാണ് നമ്മുടെ അപചയം!

നന്നായിരിക്കുന്നൂ, അരവിന്ദ്!

Appu Adyakshari said...

ഗുജറാത്തിലെ വ്യാവസായികവളര്‍ച്ചയും, അതിനുള്ള ഇന്‍‌ഫ്രാസ്ട്രക്ച്ചറിന്റെ ലഭ്യതയും നേരിട്ടറിയാം. ഒരുപക്ഷേ കേരളത്തിലേതുപോലെ തൊട്ടതിനും പിടിച്ചതിനും രാഷ്ട്രീയ വികാരങ്ങളില്ലാത്തവരായ ഒരു കൂട്ടം ജനങ്ങളാവാം ഇത്തരത്തില്‍ അതിവേഗം ബഹൂദൂരം മുന്നോട്ടുപോകാന്‍ മോഡിയെ സഹായിക്കുന്നത്. ഗുജറത്തിലെ കുപ്രസിദ്ധമായ നരഹത്യകളെ ശക്തമായി അപലപിക്കുന്നതോടൊപ്പം, രാഷ്ട്രീയ ലാഭങ്ങള്‍ക്കായി മതത്തെ ഉപയോഗിക്കുന്ന സകലരേയും വെറുക്കുന്നതോടൊപ്പം, മോഡി എന്ന മനുഷ്യന്‍ ആ സംസ്ഥാനത്തിന്റെ വ്യാവസായിക വളര്‍ച്ചയ്ക്കായി കൊണ്ടുവരുന്ന എല്ലാ നല്ല കാര്യങ്ങളേയും ശ്ലാഖിക്കുകയും ചെയ്യുന്നു.. ആ ഒരു കാര്യത്തില്‍ മോഡിയെ കണ്ട് പഠിക്കട്ടെ എല്ലാവരും എന്നാണെന്റെയും എന്റെയും അഭിപ്രായം..

Anonymous said...

Poverty levels are rising; employment and agriculture are having a bad time. The agricultural production has been declining, e.g. from 65.71 lakh tones in 2003-2004 to 51.53 in 2004-2005. A survey conducted by NSS in 2005 shows that approximately 40% farmers of state said that given the option they would like to shift from away agriculture. Recent studies show that agriculture and labor both have suffered extensively during last one decade. Modi in a reply given in state assembly stated that in one year up to Jan 2007, 148 farmers had committed suicide and the condition is worsening on that score. While on one side the state exports electricity, its villages are having a power deficit. Indian Express 8th April 2007 reported that state is reeling under the shortfall of 900 mega Watt of power, the victims of this are mainly in the villages. One of the indices of poverty, prevalence of anemia is very revealing on this count. The percentage of women
suffering from anemia has risen from 46.3% in 1999 to 55.5% in 2004 (Third round of National Family Health survey report 2006) among women. Amongst children it rose from 74.5% to 80.1%. Some of the reports point out the conditions of dalits and women has deteriorated during last decade. For women one of the indices is the declining sex ratio in Gujarat during last decade. The plight of Adivasis is no better.
http://www.countercurrents.org/puniyani031108.htm

Anonymous said...

കേരളം രാജ്യത്ത്‌ രണ്ടാമത്‌: ലോകബാങ്ക്‌
ചെന്നൈ: ഇന്ത്യയിൽ മികച്ച നിക്ഷേപ സാഹചര്യമുള്ള രണ്ടാമത്തെ സംസ്ഥാനം കേരളമാണെന്ന്‌ ലോകബാങ്ക്‌ റിപ്പോർട.​‍്‌ കർണാടകത്തിനാണ്‌ ഒന്നാം സ്ഥാനം. തമിഴ്‌നാട്‌ ഒമ്പതാം സ്ഥാനത്താണ്‌. വികസനത്തിൽ ഏറെ മുന്നിലെന്ന്‌ അവകാശപ്പെടുന്ന ഗുജറാത്തും ഡൽഹിയും ഇതിനും പിന്നിലാണ്‌. ലോകബാങ്ക്‌ പുതുതായി തയ്യാറാക്കിയ നിക്ഷേപ സാഹചര്യ സൂചികയിലാണ്‌ കേരളത്തിന്റെ സമീപകാല വികസനത്തിന്‌ അടിവരയിടുന്ന പരാമർശമുള്ളത്‌. നിക്ഷേപത്തിന്‌ വെല്ലുവിളിയുയർത്തുന്നതും പുരോഗതി സ്തംഭിപ്പിക്കുന്നതുമായ ഘടകങ്ങൾ കണ്ടെത്തുകയും തടസ്സങ്ങൾ മറികടന്ന്‌ കൂടുതൽ നിക്ഷേപം ആകർഷിക്കുകയുമാണ്‌ സൂചിക തയ്യാറാക്കുന്നതിന്റെ ഉദ്ദേശ്യം. ലോകബാങ്ക്‌ വിദഗ്ധൻ ജൂസപ്പേ ലാരോസിയാണ്‌ പട്ടിക തയ്യാറാക്കിയത്‌. രാജ്യത്തെ 16 സംസ്ഥാനങ്ങളിലെ നിക്ഷേപ സാഹചര്യമാണ്‌ ലോകബാങ്ക്‌ പരിശോധിച്ചതു. ഇതിനായി 4000 സംരംഭകർക്കിടയിൽ സർവേ നടത്തി. മികച്ച നിക്ഷേപക സാഹചര്യത്തിന്‌ സർക്കാർ നയങ്ങളും ഇടപെടലുകളും, അടിസ്ഥാന സൗകര്യങ്ങളും സൂചികയുടെ മാനദണ്ഡമാക്കി. അടിസ്ഥാന സൗകര്യമാണ്‌ ഏറ്റവും നല്ലതും മോശവുമായ സംസ്ഥാനത്തെ കണ്ടെത്താൻ പ്രധാനമായും പരിഗണിച്ചതു. അഴിമതിയാണ്‌ പരിഗണിച്ച മറ്റൊരു പ്രധാന ഘടകം.

CHENNAI: The World Bank has developed a new Investment Climate Index to help identify the key challenges and bottlenecks to be overcome in attracting business investment. In a policy research working paper, World Bank analyst Guiseppe Iarossi ranks the investment climate in 16 Indian States, using data from a survey of 4,000 entrepreneurs in 2005. Karnataka tops the list, with Kerala a close second. Tamil Nadu comes in at ninth place, overtaken by Gujarat, Andhra Pradesh, Haryana, West Bengal, Maharashtra and Delhi.
Having identified 46 variables descriptive of the business environment in the 16 States, the researcher grouped them into three categories: inputs, infrastructure and institutions. Two dimensions were identified for each category: the objective indicators of cost and the subjective indicators of perception.
Noting that both Delhi and Tamil Nadu seemed to be ranked lower than expected, the paper concludes that Delhi was dragged down by poor power infrastructure and the worst performance in terms of corruption of all 16 States. Tamil Nadu, on the other hand, finds its rankings lowered by poor performance on access to finance, lack of skills and availability of technology, according to paper.
The Index attempts to rank the most important bottlenecks to a better business climate, so that governments can better prioritise policies to remedy them with appropriate interventions. Infrastructure is the biggest variable distinguishing between the best and worst States on the Investment Climate Index, with electricity being the single biggest constraint within that category. This is confirmed by both subjective and objective indicators, with the bottom six States in the rankings facing a large number of power outages and large losses due to such outages. The second most important constraint is poor transportation infrastructure, according to the paper. The World Bank used the 2005 data collected in its Investment Climate Survey to construct the new Index.

http://blogs.thehindu.com/delhi/?p=11491