Wednesday, July 23, 2008

പാവം സോമണ്ണന്‍

വിശ്വാസ വോട്ടിന്റെ രക്തസാക്ഷിയാകാന്‍ വിധിയുണ്ടായത് നമ്മുടെ ബഹു: സ്പീക്കര്‍ക്കായിരുന്നു.
പാര്‍ട്ടി പറഞ്ഞത് അനുസരിക്കാത്തതിന് അദ്ദേഹത്തെ വിപ്ലവപ്പാര്‍ട്ടി പുറത്താക്കിയിരിക്കുന്നു.
ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചയുടനെ രാജി വെച്ച് പുറത്തു പോകാന്‍, കോണ്‍ഗ്രസ്സ് വിപ്ലവപ്പാര്‍ട്ടിയുടെ തോളില്‍ കൈയ്യിട്ടല്ലല്ലോ കഴിഞ്ഞ ഒരു ഇലക്ഷനും ജയിച്ചത്? കേരളവും ബംഗാളും പോലെയുള്ള വലിയ സംസ്ഥാനങ്ങളില്‍ വിപ്ലവപ്പാര്‍ട്ടിയോട് മത്സരിച്ചും ജയിച്ചും തോറ്റും തന്നെയല്ലേ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്?

ഭൂരിപക്ഷമില്ലാത്തതിനാലും ബി ജെ പിയോട് അടുത്താല്‍ പാര്‍ട്ടി മെംബര്‍മാരുടെ തല്ലു കിട്ടുമെന്ന് അറിയാമെന്നുള്ളതിനാലും കാരാട്ടും കുടുംബവും കോണ്‍ഗ്രസ്സിനെ താങ്ങി, അല്ലാതെന്താ, കോണ്‍ഗ്രസ്സിനെ കൊണ്ട് ഭരിപ്പിച്ചോളാം എന്ന് കാരാട്ടും യെച്ചൂരിയും വൃതം വല്ലതും എടുത്തിട്ടുണ്ടായിരുന്നോ?

ഭരണത്തിലിരുന്നത് കൊണ്ട് സഖാക്കന്മാരും കുറേ സുഖസൌകര്യങ്ങള്‍ അനുഭവിച്ചിട്ടുണ്ടല്ലോ? എനിക്ക് അറിയാവുന്ന ഒരു ചെറിയ കാര്യം പറയാം. സ: യെച്ചൂരി താമസിക്കുന്ന ദില്ലിയിലെ ഫ്ലാറ്റ് സമുച്ചയത്തില്‍ ദിവസവും 4 മണിക്കൂറ് മാത്രമേ കോര്‍പ്പറേഷന്‍ നല്‍കുന്ന വെള്ളം എത്തുകയുള്ളു. എന്നാല്‍ സഖാവിന്റെ ഫ്ലാറ്റില്‍ മാത്രം 24 മണിക്കൂറും വെള്ളം എത്തുന്നുണ്ട്. അധികാരത്തിലില്ലാതിരുന്നിട്ടും അധികാരത്തിലിരിക്കുന്നതിന്റെ എല്ലാ സൌകര്യങ്ങളും സഖാക്കന്മാര്‍ക്കുണ്ട്. ഇതൊരു വലിയ കാര്യമാണോ എന്നൊന്നും ചോദിച്ചേക്കരുത്. എന്റെ കൈയ്യില്‍ അതിനുള്ള ഉത്തരമില്ല.

കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്താന്‍ വേണ്ടി ആരെയൊക്കെ കൂട്ട് പിടിച്ചു എന്ന് നോക്കുന്നതിനു പകരം സര്‍ക്കാരിനെ താഴെയിറക്കാന്‍ സഖാക്കള്‍ എന്താണ് ചെയ്തത് എന്ന് നോക്കൂ.

മോദി നടത്തിയ കൂട്ടക്കൊലയില്‍ ഗ്യാലറിയിലിരുന്നു കൈയ്യടിച്ച അദ്വാനി എന്ന ഹിന്ദു തീവ്രവാദിയുടെയും, തനിക്കെതിരേയുള്ള അഴിമതിക്കേസുകള്‍ എണ്ണിയെണ്ണി ക്ഷീണിച്ചും, സ്വന്തം പ്രതിമകള്‍ നാട് നീളെ ഉണ്ടാക്കി നടക്കുകയും ചെയ്യുന്ന മായാവതി മാഡത്തിന്റെയും കൂട്ട് പിടിച്ച് ഇന്നലെ നിങ്ങള്‍ നടത്തിയ പൊറാട്ട് നാടകം കണ്ട് ഒന്നേ പറയാനുള്ളൂ... ലാല്‍ സലാം സഖാവേ ലാല്‍ സലാം.

ഷിബു സോറനും മറ്റും കുഴപ്പക്കാര്‍ തന്നെ. പിന്നെയെന്തിന് അയാളെ മന്ത്രിയാക്കിയിട്ടും നാണം കെട്ട് ഈ സര്‍ക്കാരിനെ പിന്താങ്ങി? ഇനിയെങ്കിലും കോണ്‍ഗ്രസ്സിനെ അധികാരത്തിലെത്താന്‍ സഹായിക്കാതിരിക്കാമോ സഖാക്കളേ?

5 comments:

അരവിന്ദ് നീലേശ്വരം said...

വിശ്വാസ വോട്ടിന്റെ രക്തസാക്ഷിയാകാന്‍ വിധിയുണ്ടായത് നമ്മുടെ ബഹു: സ്പീക്കര്‍ക്കായിരുന്നു.
പാര്‍ട്ടി പറഞ്ഞത് അനുസരിക്കാത്തതിന് അദ്ദേഹത്തെ വിപ്ലവപ്പാര്‍ട്ടി പുറത്താക്കിയിരിക്കുന്നു.
ഇടത് പക്ഷം പിന്തുണ പിന്‍വലിച്ചയുടനെ രാജി വെച്ച് പുറത്തു പോകാന്‍, കോണ്‍ഗ്രസ്സ് വിപ്ലവപ്പാര്‍ട്ടിയുടെ തോളില്‍ കൈയ്യിട്ടല്ലല്ലോ കഴിഞ്ഞ ഒരു ഇലക്ഷനും ജയിച്ചത്? കേരളവും ബംഗാളും പോലെയുള്ള വലിയ സംസ്ഥാനങ്ങളില്‍ വിപ്ലവപ്പാര്‍ട്ടിയോട് മത്സരിച്ചും ജയിച്ചും തോറ്റും തന്നെയല്ലേ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തിയത്?

Anonymous said...

ഇത് നോക്കൂ

ak said...

സോമണ്ണയുടെ ചോര കൊണ്ട് ബുഷ് ചാ‍ത്തനു കുരുതി.
ഓം ആണവേശ്വരായ നമഃ

അനൂപ്‌ കോതനല്ലൂര്‍ said...

പിന്നെ ആരെ സഹായിക്കണം.

അരവിന്ദ് നീലേശ്വരം said...

പ്രിയ ak, ആമേന്‍....

അനൂപേ, ഇടതു പക്ഷം എന്തിനു കോണ്‍ഗ്രസ്സിനെ സഹായിക്കാന്‍ പോകുന്നു? കോണ്‍ഗ്രസ്സ്, വിപ്ലവപ്പാര്‍ട്ടിയുടെ ആജീവനാന്ത ശത്രുവല്ലേ? എന്നല്ലേ മദാമ്മയുടെ പാര്‍ട്ടിയെപ്പറ്റി കുഞ്ഞ് സഖാക്കള്‍ക്ക് വലിയ സഖാക്കള്‍ ഓതിക്കൊടുക്കുന്നത്?

ഭൂരിപക്ഷമില്ലെങ്കില്‍ വീണ്ടും ജനവിധി തേടട്ടെ. എന്നെങ്കിലും വിപ്ലവപ്പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടുമോ എന്ന് നോക്കാം. അന്ന് ഭരിച്ചാല്‍ പോരേ. ഇങ്ങനെ അങ്ങുമില്ല ഇങ്ങുമില്ല എന്ന മട്ടിലിരിക്കണോ?

ഏതായാലും അടുത്ത തെരഞ്ഞെടുപ്പില്‍ ഇത്രയും കഷ്ടപ്പെടേണ്ടി വരില്ല. കമ്മ്യൂണിസ്റ്റുകാര്‍ എന്തൊക്കെ ചെയ്താലും ചെയ്തില്ലെങ്കിലും കോണ്‍ഗ്രസ്സിന് അധികാരത്തില്‍ വരാന്‍ പറ്റുമെന്ന് തോന്നുന്നില്ല.