Saturday, May 3, 2008

ഈ ഗുജറാത്ത് എവിടെയാ ചേട്ടാ?

“അല്ല ചേട്ടാ, നമ്മള്‍ താമസിക്കുന്ന അഹമ്മദാബാദ് ഗുജറാത്തില്‍ തന്നെയല്ലേ?” ചോദ്യം കേട്ട് ഞാനൊന്ന് അന്തിച്ചു.

“അതെന്താ അനിയാ അങ്ങനെ ചോദിച്ചേ?”

“അല്ല, ഇതു കണ്ടോ? മേയ് 2 നു ഇവിടെ ഹര്‍ത്താല്‍ സമ്പൂര്‍ണ്ണമായിരുന്നു എന്ന് മനോരമയും ഏറെക്കുറേ പൂര്‍ണ്ണമായിരുന്നു എന്ന് മാധ്യമവും പറഞ്ഞിരിക്കുന്നു. പക്ഷേ അഹമ്മദാബാദില്‍ കടകളെല്ലാം തുറക്കുകയും എല്ലാ വാഹനങ്ങളും റോട്ടിലിറങ്ങുകയും ചെയ്തല്ലോ?”


“അതേ, ഞാനന്ന് ഓഫീസ്സില്‍ പോയത് എന്‍റെ സ്വന്തം വാഹനത്തിലല്ലേ?, എന്‍റെ സുഹൃത്തുക്കള്‍ വന്നതും അവരുടെ വാഹനങ്ങളില്‍ തന്നെ. വഴിയില്‍ ബി ജെ പി ചേട്ടന്മാരെയോ, ആര്‍ എസ്സ് എസ്സ് കുഞ്ഞുങ്ങളെയോ കണ്ടതേയില്ല. ഓഫീസ്സില്‍ ചോദിച്ചപ്പോള്‍ ഒരു മുതിര്‍ന്ന സഹപ്രവര്‍ത്തകന്‍ പറഞ്ഞത്, ഇവിടെ ആരും ബന്ദിനെയും ഹര്‍ത്താലിനെയും ഭയക്കാറില്ലെന്നാ. അതാര് നടത്തിയാലും.”


ഞാന്‍ തുടര്‍ന്നു “വടോദരയിലും സൂററ്റിലും ബി ജെ പി നേതാക്കള്‍ ഉച്ചയ്ക്ക് 2 മണി വരെ കടകള്‍ അടച്ചിടണമെന്ന് കടയുടമകളോട് അഭ്യര്‍ത്ഥിച്ചിരുന്നതായി ഇന്‍ഡ്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്, അഹമ്മദാബാദിലെ പഴയ നഗരത്തില്‍ കുറച്ച് കടകള്‍ അടച്ചിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്. ബി ജെ പി പ്രവര്‍ത്തകര്‍ സമാധാനപരമായി അഹമ്മദാബാദില്‍ പ്രകടനവും നടത്തിയിരുന്നു. പ്രകടന സമയത്ത് പോലും അവര്‍ വാഹനങ്ങള്‍ തടയുകയോ, കടകള്‍ അടപ്പിക്കുകയോ ചെയ്തില്ല. റ്റൈംസ് ഓഫ് ഇന്‍ഡ്യ ഈ ഹര്‍ത്താലിനെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മോദിയെയും ബി ജെ പി യെയും തക്കം കിട്ടിയാല്‍ ചെളി വാരിയെറിയുന്ന റ്റൈംസ്, ഇത്തരം ഒരു അവസരം കളഞ്ഞ് കുളിക്കുമെന്ന് കരുതുന്നുണ്ടോ? ഹര്‍ത്താല്‍ ദിവസം ഞാന്‍ എടുത്ത പടങ്ങളാ ഇത്....”

ആശ്രം റോഡ് (അഹമ്മദാബാദിലെ ഒരു പ്രധാന റോഡ്)


ഇന്‍കം ടാക്സ് സര്‍ക്കിളിലെ തിരക്ക്

തുറന്നിരിക്കുന്ന സെയില്‍സ് ഇന്‍ഡ്യ


മിട്ടാഖലി ചാര്‍ രസ്ത

ലോ ഗാര്‍ഡനിലെ പാര്‍ക്കിങ്ങ്

“ഇത് കണ്ടാല്‍ ഇതൊരു ഹര്‍ത്താല്‍ ദിവസമാണെന്ന് പറയുമോ?”

“അപ്പോ എന്തിനാ ഈ മനോരമയും മാധ്യമവും ഇങ്ങനെ കള്ളത്തരം എഴുതിപ്പിടിപ്പിക്കുന്നത് ചേട്ടാ?”

“അതിന് ഉത്തരം പറയാന്‍ ഞാന്‍ ആളല്ല അനിയാ. അതൊക്കെ വലിയ ട്രേഡ് സീക്രട്ടാ... എന്തൊക്കെ എവിടെയൊക്കെ നടക്കണമെന്ന് ഈ മാധ്യമ ഭീമന്മാരല്ലേ അനിയാ തീരുമാനിക്കുന്നത്.”

“ഹോ, നാട്ടിലായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുകയാ ചേട്ടാ. കുറച്ച് ചിക്കനും കുപ്പിയും വാങ്ങി വീട്ടിലിരുന്ന് ഒന്ന് അര്‍മ്മാദിക്കാമായിരുന്നു. നാട്ടില്‍ ഇതൊരു ആഘോഷമല്ലേ?”

“അതേ അനിയാ, ഒരു പഞ്ചായത്ത് ഇലക്ഷനു കെട്ടി വെച്ച കാശ് തിരികെ കിട്ടാത്ത പാര്‍ട്ടികള്‍ ബന്ദ് പ്രഖ്യാപിച്ചാല്‍ പോലും പ്രബുദ്ധ സാക്ഷര കേരളം പേടിച്ചു തുള്ളി വീട്ടിലിരിക്കില്ലേ?”

“അപ്പോ ശരി ചേട്ടാ, ഇനിയെന്നെങ്കിലും ഗുജറാത്തും കേരളം പോലെയാകുമെന്ന് വിചാരിക്കാം...... എന്നാ പോട്ടെ...”

“അങ്ങനെയാകട്ടെ, പിന്നെക്കാണാം”

6 comments:

അരവിന്ദ് നീലേശ്വരം said...

മനോരമയും മാധ്യമവും ആരുടെ കണ്ണില്‍ പൊടിയിടാനാ ശ്രമിക്കുന്നത്? ഗുജറാത്തില്‍ മേയ് 2 ന്റെ ഹര്‍ത്താല്‍ പൂര്‍ണ്ണമായിരുന്നു പോലും.... ഇവിടെ ഞങ്ങളാരും അതിന്നെക്കുറിച്ച് അറിഞ്ഞുകൂടിയില്ല...
ഒരു മൈക്ക് അനൌണ്‍സ്മെന്റോ റോഡ് തടയലോ കടയടപ്പിക്കലോ ഞങ്ങള്‍ കണ്ടില്ല....

മൂര്‍ത്തി said...

വിവരങ്ങള്‍ക്ക് നന്ദി ചേട്ടാനിയന്മാരെ..

നമ്മള്‍ക്ക് ഇവിടെ ഇരുന്നാ അറിയാന്‍ പറ്റുമോ അങ്ങ് ഗുജറാത്തില്‍ എന്താ നടക്കുന്നേന്ന്...“എട്ടുവീട്ടില്‍ പിള്ളമാര്‍ ബലാത്സംഗം ചെയ്തു“ എന്ന് മോഹന്‍‌ലാല്‍ ഒരു പ്രിയദര്‍ശന്‍ സിനിമയില്‍ ഹോട്ട് ന്യൂസ് ഉണ്ടാക്കുന്ന പോലെ തന്നെ ഇതും..ഒരു ഊഹം..ഗുജറാത്തല്ലേ ബി.ജെ.പി.ബന്ദ് അല്ലേ . വിജയിക്കാതിരിക്കുമോ എന്നാവും ചിന്ത..

അപ്പോ..വിവരങ്ങള്‍ക്ക് നന്ദി..ഇനിയും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു..

വേര്‍ഡ് വെരി എടുത്ത് കളയുമല്ലോ...

അരവിന്ദ് നീലേശ്വരം said...

മൂര്‍ത്തിച്ചേട്ടന്‍ പറഞ്ഞ സിനിമ ബോയിങ് ബോയിങ്....
വേര്‍ഡ് വെരി എടുത്തു കളഞ്ഞിട്ടുണ്ട്....

Shah Delhi said...

good one.

classic..

nice page layout & concept.

അശോക് കർത്താ said...

പണ്ട് ഇറാന്‍-ഇറാക്ക് യുദ്ധം നടക്കുന്ന കാലം. അതിലെ മുതിര്‍ന്ന പത്രം ഒരു കുസൃതികാനിച്ചു. യുദ്ധമുന്നണിയില്‍ നിന്നെന്നൊരു പംക്തി. ചെയ്യുന്ന പത്രപ്രവര്‍ത്തകന്‍ ദില്ലിയില്‍ ഒളിച്ചിരുന്നു രിപ്പോര്‍ട്ട് എഴുതിയണത്രെ അത് സാധിച്ചത്. മാധ്യമണ്‍ഗളെ തിരിച്ചറിയുന്നത് നല്ല കാര്യം. ഇതറിയുമ്പോള്‍ ഈ ബ്ലോഗിനെ ഒക്കെ അവര്‍ പ്രാകും

Anonymous said...

ഗൊള്ളാം...