Friday, May 9, 2008

പത്താം ക്ലാസ്സ് തോറ്റയാള്‍ കട്ടപ്പന കോളേജില്‍?

മനോരമയുടെ സ്വലേമാര്‍ക്ക് എന്തു പറ്റി?

ലക്ഷക്കണക്കിന് ആള്‍ക്കാര്‍ വായിക്കുന്നു എന്ന് പറയപ്പെടുന്ന പത്രമല്ലേ?

ഇങ്ങനെയൊക്കെ അബദ്ധം പറ്റാമോ?

പിണറായിയെക്കുറിച്ച് പറയുമ്പോള്‍ അതുമിതും പറയുന്ന പോലെയാണോ....


സന്തോഷ് മാധവന്റെ ഗസ്റ്റ് ഹൌസിലെ റെയ്ഡ് റിപ്പോര്‍ട്ട് ചെയ്ത കൊച്ചി സ്വലേയും അദ്ദേഹത്തിന്റെ ചരിത്രം റിപ്പോര്‍ട്ട് ചെയ്ത കട്ടപ്പന സ്വലേയും എഴുതിയത് ഒന്ന് വായിച്ച് നോക്കൂ...
കട്ടപ്പന സ്വലേ പറഞ്ഞത് ഇവിടെ (മനോരമ സൈറ്റില്‍)അപ്പോള്‍ എനിക്കൊരു സംശയം...

പത്താം ക്ലാസ്സ് തോറ്റതോടെ പരിപാടി അവസാനിപ്പിച്ച ആള്‍ക്ക് കട്ടപ്പന ഗവണ്മെന്റ് കോളേജില്‍ അഡ്മിഷന്‍ കിട്ടുമോ?

അതോ കൊച്ചി സ്വലേ പറയുന്ന സന്തോഷ് മാധവനും കട്ടപ്പന സ്വലേ പറയുന്ന സന്തോഷ് മാധവനും രണ്ടാണോ?

ഒരു ആവേശത്തിനു ആവശ്യത്തില്‍ കൂടുതല്‍ മസാല ചേര്‍ത്ത് വാര്‍ത്തകള്‍ ലക്ഷക്കണക്കിന് ആള്‍ക്കാര്‍ക്ക് വിളമ്പുമ്പോള്‍ ഇത്തരം അബദ്ധങ്ങളൊന്നും ഒരു പ്രശ്നമല്ല അല്ലേ?


ഇനി പറയാനുള്ളത്: ഇതിനു മുന്‍പുള്ള എന്റെ ബ്ലോഗിനെക്കുറിച്ച് (അഹമ്മദാബാദിലെ ഹര്‍ത്താല്‍) മനോരമയിലുള്ള എന്റെ സുഹൃത്ത് പറഞ്ഞത് "Who cares?" എന്നാണ്. എന്റെ അടുത്ത സംശയം: ആ പറഞ്ഞത് വാര്‍ത്തയെപ്പറ്റിയാണോ ബ്ലോഗിനെപ്പറ്റിയാണോ? മനോരമയുടെ ഒരു നിലവാരം വെച്ച് നോക്കുമ്പോള്‍ അത് വാര്‍ത്തയെപ്പറ്റിയാവാനാ‍ണ് സാധ്യത......

10 comments:

അരവിന്ദ് നീലേശ്വരം said...

മനോരമ വീണ്ടും വീണ്ടും തെളിയിക്കുകയാണ്, മലയാളികള്‍ അവരുടെ വാര്‍ത്തകള്‍ എല്ലാം വെള്ളം പോലും കുടിക്കാതെ വിഴുങ്ങുമെന്ന് മനോരമ വിശ്വസിക്കുന്നതായി....
പക്ഷേ ഇത് തൊണ്ടയില്‍ കുടുങ്ങി.....

ak said...

ഇതല്ലെ ഞാന്‍ പറയുന്നത് പത്രം വായിക്കരുത്, ടിവികാണരുത് എന്ന്. എന്തിനു വെറുതെ മനക്ഷോഭം ഉണ്ടാക്കണം? എന്തായാലും പത്രമുത്തശ്ശിയല്ലെ. ശ്ശി ഓര്‍മ്മക്കുവും പൂര്‍വ്വാപര ബന്ധം വിടീലും ഒക്കെ ഉണ്ടാകും. ക്ഷമിച്ച് കള. മുത്തി ഇന്നോ നാളെയോന്ന് പറഞ്ഞ്രിക്കുകയല്ലെ. നമ്മളായിട്ട് ഒന്നും ചെയ്യണ്ട. അധികം കഷ്ടപ്പെടുത്താതെ മേപ്പോട്ടെടുക്കണേ എന്ന് പ്രാര്‍ത്ഥിച്ചാല്‍ മതി.

മൂര്‍ത്തി said...

കൊള്ളാം...

ഹു കെയേര്‍സ് എന്നു പറഞ്ഞപ്പോള്‍ ചൈനയിലെ കാര്യമാണോ പാവം ഉദ്ദേശിച്ചത്? മനോരമയെക്കുറിച്ച് ഇന്ന് ഗുപ്തനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ടായിരുന്നു.

ഇന്ന് വല്ല മനോരമ “ചതുര്‍ത്ഥി“യോ മറ്റൊ ആണോ..ബെസ്റ്റ് ടൈം...

OT
ആസാമിമാരെക്കുറിച്ച് പോസ്റ്റിടുന്നത് സൂക്ഷിച്ച് വേണം...:)

ഗുപ്തന്‍ said...

ഹഹ ഇതുമായി നോക്കുമ്പോല്‍ ഞാന്‍ പറഞ്ഞകുഞ്ഞുകാര്യങ്ങള്‍ ഒന്നുമല്ല .. ഇതു ഭീകരം നന്ദി അരവിന്ദ്

അഞ്ചല്‍ക്കാരന്‍ said...

പത്താം ക്ലാസ് ബിരുദം നേടാന്‍ കട്ടപ്പന ഗവണ്മെന്റ് കൊളേജില്‍ പഠിച്ചതാകാനും ഒരു വഴിയില്ലേ സര്‍ ?

തറവാടി said...

മറ്റു ചാനലുകള്‍ എന്തുപറഞ്ഞാലും അതിന്‍‌റ്റെ സത്യാവസ്ഥ മനസ്സിലാക്കാതെ ഘടക വിരുദ്ധമായത് പറയുക എന്ന തത്വമാണ് മനോരമ ചാനലിന്‍‌റ്റെതെന്ന് ഇന്നലത്തെ ചില ന്യൂസുകള്‍ ഉറപ്പിച്ചുതന്നു. സന്തോഷ് മാധവനെപ്പറ്റി മറ്റു ചാനലുകള്‍ പറയുന്നതും മനോരമ ചാനല്‍ പയാന്‍ ശ്രമിക്കുന്നതും കണ്ടപ്പൊള്‍ കഷ്ടം തോന്നി.

Areekkodan | അരീക്കോടന്‍ said...

Very Good....Timely post and reveals the strength of blog journalism....Congrats Aravind

അരവിന്ദ് നീലേശ്വരം said...

മനോരമ പല വാര്‍ത്തകളെയും നേരിടുന്നതും റിപ്പോര്‍ട്ട് ചെയ്യുന്നതും വായനക്കാരേയും പ്രേക്ഷകരേയും ഇക്കിളിപ്പെടുത്താനാണെന്ന് തോന്നിപ്പോകാറുണ്ട്.....

എകെ പറഞ്ഞപോലെ, പത്ര മുത്തശ്ശിയല്ലേ,എത്രയും പെട്ടെന്ന് മേല്‍പ്പ്പോട്ടെടുക്കണേ എന്ന് പ്രാര്‍ത്ഥിക്കാം....

മൂര്‍ത്തീ, ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍ കാണുമ്പോള്‍ ഒരു ഉള്‍ക്കിടിലം ഉണ്ടാകാറുണ്ട്.... ഒരു ആശ്വാസമുള്ളത്, പോസ്റ്റ് സ്വാമിയെ പറ്റിയല്ല, സ്വാമിയെപ്പറ്റിയുള്ള വാര്‍ത്തയെപ്പറ്റിയാണ് എന്നുള്ളതാണ്.

ഗുപ്തന്‍ പറഞ്ഞത് പോലെ ഇതു ഭീകരം തന്നെ

അഞ്ചല്‍ക്കാരാ, താങ്കള്‍ പറഞ്ഞത് ശരിയാകാന്‍ വഴിയുണ്ട്..... :)


പ്രോത്സാഹനം തന്ന തറവാടിക്കും അരീക്കോടനും നന്ദി

sandoz said...

മനോരമേടെ ടൈം ബെസ്റ്റ് ടൈം....

കുതിരവട്ടന്‍ :: kuthiravattan said...

പാവം പത്രമുത്തശ്ശി :-)